ഉമ്മന്‍ചാണ്ടി സി. രംഗരാജനെ കണ്ടു
ദില്ലി: സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തികവിഹിതം അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ സി. രംഗരാജനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
സപ്തംബര്‍ 30 വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ധനകാര്യ കമ്മിഷന്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ഓരോ വര്‍ഷവും കൂടിവരികയാണെന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് രംഗരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications