Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസമന്ത്രിയ്ക്ക് നേരെ കരിങ്കൊടി

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. സപ്തംബര്‍ 30 വ്യാഴാഴ്ച സര്‍വകലാശാലയുടെ പുതുതായി പണിചെയ്ത അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

സമ്മേളനഹാളിന് മുന്നില്‍ മന്ത്രിയുടെ കാറെത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. മന്ത്രിക്ക് പിന്നാലെ ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യയും സമ്മേളനവേദിയിലേക്കെത്തി. സമ്മേളനഹാളിന് മുന്നില്‍ നിലത്തു കിടക്കുകയായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും വലിച്ചിഴച്ച് നീക്കുകയും ചെയ്തു.

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷന്‍ ഉപരോധിച്ചു. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ അപമാനകരമാണെന്ന് പി. ജെ. ജോയി എംഎല്‍എ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+