നടന്‍ ശിവജി അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര- ടിവി സീരിയല്‍ നടന്‍ ശിവജി (47) അന്തരിച്ചു. സപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് ശിവജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒട്ടേറെ സിനിമകളിലും ടിവി സീരിയലുകളിലും ശിവജി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച ശിവജി വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്ത സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആണ് ഒടുവിലായി അഭിനയിച്ച സീരിയല്‍. പെരുമഴക്കാലം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു ശിവജി.
ജയശ്രീയാണ് ഭാര്യ. ഒരു മകളുണ്ട്.












Click it and Unblock the Notifications