വക്കത്തിനെതിരായ നടപടി സ്റേ ചെയ്തു
കൊച്ചി: വ്യാജ ഫാക്സ് സന്ദേശ കേസില്‍ മുന്‍സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തു.
കേസിലെ തുടര്‍നടപടികളും ഹൈക്കോടതി ഇടക്കാല ഉത്തരരവില്‍ സ്റേ ചെയ്തിട്ടുണ്ട്. പല നിയമപ്രശ്നങ്ങളുമുള്ള കേസായതിനാല്‍ കേസില്‍ വിപുലമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതിഅഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ജസ്റിസ് ആര്‍. ബസന്ത് ഉത്തരവിട്ടു. ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിനോട് ഹൈക്കോടതിയില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ തുടര്‍വാദം ഒക്ടോബര്‍ 18ന് കേള്‍ക്കും. ഫാക്സ് കേസില്‍ താന്‍ കോടതിയില്‍ ഹാജരാവണമെന്ന കോടതിയുടെ ഉത്തരവിനെതിരെ വക്കം പുരുഷോത്തമന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്.












Click it and Unblock the Notifications