Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനം നിരോധിക്കണം: വെള്ളാപ്പള്ളി

കോട്ടയം: രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സംസ്ഥാനത്ത് ക്രൈസ്തവ സംഘടനകള്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നതിന് തനിക്ക് മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അടൂരിലും മുഹമ്മയിലും അത്തരം സംഭവങ്ങള്‍ നടന്നതായി തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

സാമൂഹ്യക്ഷേമ സംഘടനകളാണെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസംഘടനകളുടെ ദൗത്യം മതപരിവര്‍ത്തനം നടത്തുക മാത്രമാണ്. ഹിന്ദു മതത്തിലെ ചില വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്യ്രവും സാമ്പത്തിക പിന്നോക്കാവസ്ഥയും ക്രൈസ്തവ മിഷണറിമാര്‍ ചൂഷണം ചെയ്യുകയാണ്. വിവിധ ക്രൈസ്തവ സംഘടനകളുടെ രഹസ്യപദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്.

അതേ സമയം ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമം ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു തെറ്റിനെ നേരിടേണ്ടത് മറ്റൊരു തെറ്റ് കൊണ്ടല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+