യുവതികളെ വിദേശത്ത് കടത്തുന്ന സംഘാംഗം അറസ്റിലായേക്കും
പത്തനംതിട്ട: വ്യാജവിസ നല്‍കി യുവതികളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഘത്തിലെ ഒരു അംഗം പൊലീസ് പിടിയിലായേയ്ക്കും. പെണ്‍കുട്ടികളെ അനാശാസ്യപ്രവര്‍ത്തനത്തിനായാണ് ഇവര്‍ വിദേശത്തേയ്ക്ക് കടത്തുന്നത്.
ഈയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. സംഘത്തിലെ പ്രധാനിയായ ഈയാള്‍ മലയാളിയാണ്. ജോയിയെന്നു പേരുള്ള ഇയാള്‍ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം നന്തിപുലം ആറ്റപ്പിള്ളിക്കടവ് സ്വദേശിയാണെന്നു വ്യക്തമായിട്ടുണ്ട്. ദുബായിലെ അനാശാസ്യകേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജോയിയെന്ന് പോലീസ് പറയുന്നു.
ജോയി ഇപ്പോള്‍ ദുബായിലാണ്. അവിടെ നിന്ന് തന്നെ അറസ്റ് ചെയ്യാനാണ് പൊലീസ് ഉദ്ദേശിയ്ക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്.
വിസ വാഗ്ദാനത്തെത്തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ട രണ്ട് യുവതികളെ മാന്നാര്‍ കുട്ടമ്പേരൂര്‍ നിഖില്‍ നിവാസില്‍ മുരളീധരന്റെ വീട്ടില്‍ നിന്ന് അടുത്തകാലത്ത് പോലീസ് മോചിപ്പിക്കുകയും മുരളീധരനെ അറസ്റുചെയ്യുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് അന്താരാഷ്ട്ര അനാശാസ്യ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായത്.
മറുനാടുകളില്‍ ജോലിവാഗ്ദാനം ചെയ്ത് യുവതികളെ കൊണ്ടുപോയി മുരളീധരന്‍ പീഡിപ്പിച്ചതായി പറയുന്ന കോയമ്പത്തൂര്‍ ഉക്കടം ബസ്സ്റ്റാന്‍ഡിനടുത്തുള്ള സിന്ദൂരി ലോഡ്ജിലും തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള ക്രൗണ്‍ ലോഡ്ജിലും സി.ഐ. റഷീദിന്റെ നേതൃത്വത്തില്‍ എത്തി തെളിവെടുത്തു. ഇവിടങ്ങളിലെ രജിസ്ററുകള്‍ കസ്റഡിയിലെടുത്തിട്ടുണ്ട്.
വിദേശത്ത് പോകുന്നതിനു വരുന്ന യുവതികളെ പീഡിപ്പിച്ചശേഷം മുരളീധരന്‍ ദുബായിലെ അനാശാസ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നതായാണ് കേസ്. തൃശ്ശൂര്‍ സ്വദേശിനിയായ തുളസിയാണ് ദുബായില്‍ അനാശാസ്യകേന്ദ്രം നടത്തിയിരുന്നതെന്നും അവിടെ ജോയി, അജി, മജീദ് എന്നിവര്‍ തുളസിയെ സഹായിച്ചിരുന്നതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
പോലീസ് തൃശ്ശൂരിലെ ജോയിയുടെ വീട്ടിലെത്തി തെളിവെടുത്തു. വര്‍ഷങ്ങളായി ദുബായിലുള്ള ഇയാള്‍ അവിടെ വഴിവക്കില്‍ വസ്ത്രവ്യാപാരം നടത്തുകയാണെന്ന് വീട്ടില്‍ ധരിപ്പിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications