ഇന്ത്യന്‍ ആണവസ്ഥാപനം: യുഎസ് വിലക്ക് നീക്കി
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ-ആണവസ്ഥാപനങ്ങള്‍ക്കെതിരായ യുഎസ് വിലക്ക് നീക്കി. ഐഎസ്ആര്‍ഒയും അനുബന്ധസ്ഥാപനങ്ങളും, ആണവോര്‍ജ്ജ വകുപ്പ് എന്നിവയ്ക്കെതിരായ വിലക്കുകളാണ് നീക്കിയത്.
ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ മെച്ച പ്പെടുത്താനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഇതോടെ ഉന്നതസാങ്കേതികവിദ്യാരംഗത്ത് യുഎസിലേക്ക് ചില ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയും.
യുഎസ് ഉപരോധം നീക്കിയ ഐഎസ്ആര്‍ഒയുടെ അനുബന്ധസ്ഥാപനങ്ങള്‍: ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്റ് കമാന്റ് നെറ്റ്വര്‍ക്ക്, എഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റംസ്നിറ്റ്, തിരുവനന്തപുരം, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റംസ് സെന്റര്‍, സോളിഡ് പ്രൊപ്പലന്റ് സ്പേസ് ബൂസ്റര്‍ പ്ലാന്റ്, സ്പേസ് അപ്ലിക്കേഷന്‍സ് സെന്റര്‍, അഹമ്മദാബാദ്, ശ്രീഹരിക്കോട്ട സ്പേസ് സെന്റര്‍, വിക്രം സാരാഭായി സ്പേസ് സെന്റര്‍, തിരുവനന്തപുരം.












Click it and Unblock the Notifications