രണ്ട് ഇന്ത്യക്കാര്‍ക്ക് യുഎസ് ഉപരോധം
വാഷിംഗ്ടണ്‍: അപകടകാരികളായ ആയുധങ്ങളും മിസൈല്‍ സാങ്കേതികവിദ്യയും ഇറാന് വിറ്റതിന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രണ്ട് ഇന്ത്യക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി.
ഡോ. സി. സുരേന്ദര്‍, ഡോ. വൈ. എസ്. പ്രസാദ് എന്നിവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ അറിയിച്ചു.
ഇവര്‍ക്ക് പുറമെ 12 സ്ഥാപനങ്ങള്‍ക്കു കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് ചൈനീസ് കമ്പനികള്‍ക്കും ബെലാറസ്, ഉത്തരകൊറിയ, സ്പെയിന്‍, ഉക്രെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ ഓരോ കമ്പനികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
1999 ജനവരി മുതല്‍ ഈ കമ്പനികള്‍ ആയുധങ്ങളും മിസൈല്‍ സാങ്കേതികവിദ്യയും ഇറാന് വില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് വക്താവ് അറിയിച്ചു.












Click it and Unblock the Notifications