ആസൂത്രണകമ്മീഷന്‍: സമിതികള്‍ പിരിച്ചുവിട്ടു
ദില്ലി: ആസൂത്രണകമ്മീഷന്‍ സമിതികളില്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തിയത് ഇടതുപാര്‍ട്ടികള്‍ എതിര്‍ത്ത സാഹചര്യത്തില്‍ 19 കൂടിയാലോചനാസമിതികളും കമ്മിഷന്‍ പിരിച്ചുവിട്ടു.
പത്താം പഞ്ചവത്സരപദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനാണ് ഈ സമിതികള്‍ രൂപീകരിച്ചിരുന്നത്. ഇതോടെ വിദഗ്ധരുമായി വ്യക്തിപരമായി കൂടിയാലോചന നടത്തുകയെന്ന പഴയ രീതി തുടരും.
വിദേശികളെ പുറത്താക്കിയതിനെ ഇടതുപാര്‍ട്ടികളായ സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. അതേ സമയം സമിതികള്‍ അപ്പാടെ പിരിച്ചുവിട്ടതിനെ ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുന്നു.
കമ്മിഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് 400 വിദഗ്ധരെ ഉള്‍പ്പെടുത്തി കൂടിയാലോചനാസമിതികള്‍ ഉണ്ടാക്കിയത്. ലോകബാങ്ക്, എഡിബി, യുഎസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കന്‍സി എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയതാണ് ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കിയത്.












Click it and Unblock the Notifications