കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി അനുസ്മരണം നടന്നു

  • By Staff
Google Oneindia Malayalam News

പെരളശേരി: എകെജി ജന്മശതാബ്ദിയോടനുബന്ധി ച്ച ് സിപിഎം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന എകെജി ജന്മശതാബ്ദിിയാഘോഷം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഉദ്ഘാടനം ചെയ്തു.

സിപിഐ ദേശീയ നേതാവ് രാജ, സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു.

കണ്ണൂരില്‍ പെരളശേരിയില്‍ എകെജി ജന്മശതാബ്ദിിയാഘോഷത്തോടനുബന്ധിച്ച ് നടന്ന ദേശീയ സെമിനാര്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിലും ബംഗാളിലും ത്രിപുരയിലും ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെങ്ങും ഈ തിരിച്ചറിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. - പ്രകാശ് കാരാട്ട് വിശദീകരിച്ച ു.

പി.കെ. ശ്രീമതി എംഎല്‍എ അധ്യക്ഷത വഹിച്ച ു. എം.എ. ബേബി, എംഎല്‍എമാരായ എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍, മുന്‍ എംപി ടി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍, സി. കണ്ണന്‍, പി. ശശി എന്നിവര്‍ പങ്കെടുത്തു.

സെമിനാറില്‍ വിദ്യാഭ്യാസമാധ്യമരംഗം സമകാലികഇന്ത്യയില്‍ എന്ന വിഷയം നടന്ന സെമിനാറില്‍ സംസ്കൃത സര്‍വകലാശാല വിസി ഡോ.കെ.എന്‍. പണിക്കര്‍ വിഷയം അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്കാരികരംഗത്തെ പ്രശ്നങ്ങള്‍ എന്ന സെമിനാറില്‍ ഡോ. സുകുമാര്‍ അഴീക്കോട് വിഷയം അവതരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X