ലോട്ടറി: മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു
ദില്ലി: അനധികൃത ലോട്ടറി നിരോധിയ്ക്കാന്‍ ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ കണ്ടു.
ലോട്ടറി നിരോധനത്തിന് വേണ്ടി സര്‍ക്കാര്‍ എ ല്ല ാം മുന്‍കൂട്ടിക്കണ്ട് വ്യാപകമായ നടപടികള്‍ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശസേന രൂപീകരിയ്ക്കുന്നത് സംബന്ധിച്ച ് കര്‍ശനമായ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരസംരക്ഷണസേനാംഗങ്ങള്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ചോദിച്ചിട്ടുണ്ട്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന കാര്യത്തില്‍ ഇവരുടെ വിശദവിവരങ്ങള്‍ കേന്ദ്രത്തിന് നല്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications