കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ ലതാനായര്‍ നിര്‍ബന്ധിച്ചു
കോട്ടയം: സീരിയല്‍ നടിയാക്കാമെന്നു പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ തിരുവാര്‍പ്പ് സ്വദേശിനിയായ 19 കാരിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ ലതാനായര്‍ നിര്‍ബന്ധിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇതിന് സമ്മതിയ്ക്കാത്തത്.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചാല്‍ രണ്ടാംപ്രതി പ്രവീണ്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു.
ഇതിനിടെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ ഉന്നതരുടെ സ്വാധീനം കൊണ്ട് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയുടെ അച്ഛനെ ചിലര്‍ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് ഓഫീസറെന്നു പറഞ്ഞാണ് ഒരു തവണ വിളിച്ചത്. പിന്നീട് മന്ത്രിയുടെ പി.എ ആണെന്ന് പരിചയപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് എത്രയും വേഗം ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകണമെന്നായിരുന്നു ആവശ്യം.
ഇതിനിടെ ലതാനായരെ അറസ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല. മുഖ്യപ്രതി ലതാനായരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം എങ്ങുമെത്തുന്നില്ല. ചിങ്ങവനം, നീരേറ്റുപുറം പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം നടത്തി. ഇവര്‍ സംസ്ഥാനം വിട്ടുപോവാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധമുള്ള പലരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications