ഉമ്മന്‍ചാണ്ടിയ്ക്കെതിരെ എല്‍ഡിഎഫ് സമരത്തിന്
തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഉമ്മന്‍ചാണ്ടിയ്ക്കെതിരായ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.
ആന്റണി സര്‍ക്കാരിനേക്കാള്‍ മോശമായ ജനവിരുദ്ധനടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകളെ സര്‍ക്കാരിന് നിയന്ത്രിക്കാനാവുന്നില്ല. സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലെ മെറിറ്റ് സീറ്റിന് സര്‍ക്കാര്‍ ഫീസ് നടപ്പാക്കിയിട്ടില്ലെ ന്നും യോഗം ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ ഇടതുവിദ്യാര്‍ത്ഥിസംഘടനകളുടെ യോഗം വിളിച്ച ് ഭാവിപരിപാടികള്‍ നിശ്ചയിക്കും. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിവരികയാണ്. തൃശൂരില്‍ പള്ളിവികാരിയെ കൊലപ്പെടുത്തിയതും കോഴിക്കോട് കന്യാസ്ത്രീകളെ ആക്രമിച്ച സംഭവവും തിരുവനന്തപുരത്ത് പള്ളിയ്ക്കെതിരായി നടന്ന ആക്രമണവും ഇതിന് ഉദാഹരണമാണ്. ക്രമസമാധാനം പുനസ്ഥാപിയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications