കന്യാസ്ത്രീ ആക്രമണം: ഒരാള്‍ അറസ്റില്‍
കോഴിക്കോട്: ഒളവണ്ണയില്‍ മിഷണറീസ് ഒഫ് ചാരിറ്റി സന്യാസ സമൂഹത്തില്‍ പെട്ട കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ ഒരാളെ അറസ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി.
പന്തീരങ്കാവ് നടുവില്‍ കൊളായില്‍ ഗോവിന്ദന്‍കുട്ടി നായരുടെ മകന്‍ ഷിജുവിനെ(21)യാണ് പ്രത്യേക അന്വേഷണസംഘം അറപ്പുഴയ്ക്ക് സമീപത്ത് നിന്ന് അറസ്റ് ചെയ്തത്. ആര്‍എസ്എസ് അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ്. രണ്ടാമത് നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ പങ്കെടുത്തതെന്ന് പറയുന്നു. കേസില്‍ 15 പേര്‍ പൊലീസ് വലയിലായതായി സൂചനയുണ്ട്. ഇവരെ രഹസ്യകേന്ദ്രങ്ങളില്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പൊലീസ് 20ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.












Click it and Unblock the Notifications