Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയിലെ ഭിന്നിപ്പ് മാദ്ധ്യമ സൃഷ്ടി: പിണറായി

തിരുവനന്തപുരം: സി പി എമ്മിലെ ഭിന്നത മാദ്ധ്യമ സൃഷ്ടി മാത്രമാണെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയെ ഭിന്നിപ്പിയ്ക്കാനുള്ള ഒരു തന്ത്രവും വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിവരിയ്ക്കവേയാണ് വിജയന്‍ ഇങ്ങനെ പറഞ്ഞത്.

പാര്‍ട്ടി അജണ്ട ഉണ്ടാക്കുന്നത് മാദ്ധ്യമങ്ങള ല്ല. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് മാദ്ധ്യമങ്ങള്‍ കരുതണ്ട.

എം പി പരമേശ്വരന്റെ നാലാം ലോക വാദത്തിന് പാര്‍ട്ടി വേണ്ട രീതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതിന് മാത്രമല്ല ജനകീയ ആസൂത്രണത്തിനായി വിദേശ ഫണ്ട് ഉപയോഗപ്പെടുത്തി എന്ന ആരോപണത്തിനും പാര്‍ട്ടി വിശദീകരണം നല്‍കിയിട്ടുണ്ട്. പോളിറ്റ് ബ്യൂറൊ അംഗങ്ങളായ പിണറായിയും വി എസ് അച്ചുതാനന്ദനും നേതൃത്ത്വം നല്‍കുന്ന രണ്ട് ഗ്രൂപ്പുകള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ തന്നെ ബാധിയ്ക്കുകയാണെന്ന് വരുത്തി തീര്‍ക്കാനാണ് മാദ്ധ്യമങ്ങള്‍ ശ്രമിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ജനകീയാടിത്തറ വളര്‍ത്തുന്ന ചര്‍ച്ചകളാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ നടക്കുക. ജനകീയാസൂത്രണം, വിദേശ ഫണ്ടിങ്ങ് എന്നിവയെക്കുറിച്ച് ഇത്തരം സമ്മേളനങ്ങളില്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷത്തെ അതാത് ഘടകങ്ങളുടെ പ്രവര്‍ത്തനമാകും യോഗങ്ങള്‍ അവലോകനം ചെയ്യുക.

ജനകീയ ആസൂത്രണം നടത്തിയതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ അന്ന് ആസൂത്രണബോര്‍ഡ് അംഗമായിരുന്ന തോമസ് ഐസക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ ഒരു അന്വേഷണവും നടത്തുന്നില്ല. പിണറായി വ്യക്തമാക്കി.

ചില മാദ്ധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും കേരളത്തിലെ തല മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് വി.എസ്. അച്യുതാന്ദനെന്നും അദ്ദേഹം പറഞ്ഞു.

സി പി എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വക്തതയല്ല. ബോധപൂര്‍വം ചിലര്‍ എന്തെങ്കിലും ചോദിക്കും. അതിന് പാര്‍ട്ടി നേതാക്കള്‍ മറുപടിയും നല്‍കും. അതിന് മാധ്യമ സുഹൃത്തുക്കള്‍ വ്യാഖ്യാനങ്ങള്‍ നല്‍കും. അതിലൂടെ ചേരിതിരിവ് ഉണ്ടെന്ന് വരുത്തിതീര്‍ക്കുന്നു. ഞങ്ങള്‍ എത്ര ചിന്തിച്ചിട്ടും ഭിന്നിപ്പൊന്നും പാര്‍ട്ടിക്കുള്ളില്‍ കാണാനാകുന്നില്ല- പിണറായി പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. അവയെല്ലാം പോളിറ്റ് ബ്യൂറോയുടെ സഹായത്തോടെ കൂട്ടായി പരിഹരിച്ചു. രണ്ടു ജ-ില്ലാ കമ്മറ്റികളും അതിന്റെ ഫലമായി പിരിച്ചുവിടും. ഇപ്പോള്‍ പാര്‍ട്ടി ഒന്നായി മുന്നേറുകയാണ്. ഐക്യം വളരുമ്പോള്‍ ശത്രുക്കള്‍ക്ക് പ്രയാസം വരുക സ്വാഭാവികമാണ് - പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+