Get Updates
Get notified of breaking news, exclusive insights, and must-see stories!

കെറിയും ബുഷും ഏറ്റുമുട്ടിയപ്പോള്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ ജോണ്‍ എഫ് കെറിയും ജോര്‍ജ്ജ് ബുഷും ആദ്യമായി ഒരു വേദിയില്‍ എത്തി. ഫ്ലോറിഡയിലെ മിയാമി സര്‍വകലാശാലയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ഇരുവരും നടത്തിയ വാദപ്രതിവാദത്തില്‍ ഇറാഖ് യുദ്ധം മുഖ്യചര്‍ച്ച ാവിഷയമായി. യുഎസ് ടെലിവിഷനില്‍ ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നു.

ബുഷ് ഇറാഖ് യുദ്ധത്തെ ന്യായീകരിച്ചപ്പോള്‍ ജോണ്‍ എഫ് കെറി യുദ്ധം തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടി ബുഷിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച ു. യുഎസ് ആക്രമണത്തിന്റെ മുഖ്യആസൂത്രകനായ ഒസാമ ബിന്‍ ലാദനെ വേട്ടയാടുന്നതിന് പകരം ആ പണം ഉപയോഗിച്ച ് ബുഷ് ഇറാഖ് യുദ്ധം നടത്തുകയായിരുന്നു. ഇത് വലിയ അബദ്ധമായിപ്പോയി. - ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍ എഫ്. കെറി പറഞ്ഞു.

എന്നാല്‍ ഒസാമ ബിന്‍ ലാദനെ വേട്ടയാടാനും ഇറാഖ് യുദ്ധം നടത്താനും നമുക്ക് ശേഷിയിണ്ടെന്നായിരുന്നു ബുഷിന്റെ മറുപടി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരിടത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറയുന്നതിര്‍ത്ഥം തീവ്രവാദത്തിനെതിരായ യുദ്ധത്തെപ്പറ്റി കെറിയുടെ അറിവില്ല ായ്മയാണ് വെളിവാക്കുന്നതെന്നും ജോര്‍ജ്ജ് ബുഷ് ചൂണ്ടിക്കാട്ടി. സദ്ദാം ഹുസൈന്‍ ഇല്ല ാത്ത ലോകം കുറെക്കൂടി മെച്ചപ്പെട്ട ഒന്നായിരിക്കുമെന്നും ബുഷ് പറഞ്ഞു.

ഇറാഖിനെതിരെ പെട്ടെന്ന് യുദ്ധം നടത്തുക മാത്രമായിരുന്നു പോംവഴിയെന്ന് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. എന്നാല്‍ ഇറാഖിന്റെ വ്യോമപരിധിയില്‍ നേരത്തെ പറക്കല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സദ്ദാം ഹുസൈന് ഒരു നിലയ്ക്കും ശക്തിസംഭരിയ്ക്കാന്‍ കഴിയുമായിരുന്നി ല്ല ന്നും അതിനാല്‍ തിരക്കിട്ടൊരു യുദ്ധം ആവശ്യമി ല്ല ായിരുന്നുവെന്നും കെറി ആരോപിച്ചു.

സദ്ദാം ഹുസൈന്‍ അമേരിക്കയെ ആക്രമിച്ചിരുന്നി ല്ല. നമ്മളെ ആക്രമിച്ചത് ഒസാമ ബിന്‍ലാദനാണ്. അല്‍ ക്വെയ്ദയാണ്. - കെറി ചൂണ്ടിക്കാട്ടി. എന്നാല്‍ കൂടുതല്‍ ഇന്റലിന്‍സ് അന്വേഷണത്തില്‍ സദ്ദാം ഹുസൈനെ നിരായുധീകരിക്കണമെന്ന്, സ്ഥാനഭ്രഷ്ടനാക്കണമെന്ന് തെളിയുകയായിരുന്നുവെന്ന് പറഞ്ഞ് ജോര്‍ജ്ജ് ബുഷ് യുദ്ധത്തെ ന്യായീകരിച്ചു.

അതേ സമയം സുരക്ഷതിത്വത്തിന്റെ പേരില്‍ യുദ്ധം നടത്തുന്നതില്‍ തെറ്റില്ലെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. പക്ഷെ യുഎന്‍ ഉപരോധമില്ലാതെ, കൂടുതല്‍ രാഷ്ട്രങ്ങളുടെ പിന്തുണ നേടാതെ താന്‍ ഇറാഖ് യുദ്ധത്തിന് പോകി ല്ല ായിരുന്നുവെന്ന് കെറി ചൂണ്ടിക്കാട്ടി. ബുഷ് തിടുക്കത്തില്‍ യുദ്ധം ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ ഇറാഖില്‍ 90 ശതമാനം ആക്രമണവും യുഎസ് സൈനികര്‍ക്കെതിരെയാണ്. യുദ്ധത്തില്‍ 90 ശതമാനവും ചെലവ് വഹിക്കേണ്ടിവരുന്നത് യുഎസാണ്. - കെറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+