ജുഡീഷ്യല്‍ അന്വേഷണം നേരിടാം: ബിജെപി
തിരുവനന്തപുരം: ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ നേരിടാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരില്‍ വലിയൊരു വിഭാഗം എല്‍ഡിഎഫിന് വോട്ടുചെയ്യാത്തതിലുള്ള രോഷം തീര്‍ക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍- ശ്രീധരന്‍പിള്ള പറഞ്ഞു.
ഒക്ടോബര്‍ രണ്ട് ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.












Click it and Unblock the Notifications