വളപട്ടണം നോബിള്‍ പ്ലൈയില്‍ തീപിടിത്തം
കണ്ണൂര്‍: വളപട്ടണം മില്‍ റോഡിലെ നോബിള്‍ പ്ലൈയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം.
ബോയിലറും ചേംബറും കത്തിനശിച്ചതോടൊപ്പം പണി പൂര്‍ത്തിയായ ഒട്ടേറെ ഫ്രെയിമുകളും ഷീറ്റുകളും കത്തിനശിച്ചു. ചേംബറിന്റെ ഭാഗത്ത് നിന്നുമാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ബോയിലര്‍ യന്ത്രം പൂര്‍ണ്ണമായും കത്തിനശിച്ചു.
നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് ഉടമ കെ.എസ്. ഫൈസല്‍ പറയുന്നു. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്.












Click it and Unblock the Notifications