Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശനം: സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

കൊച്ചി: പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് മെറിറ്റ് ലിസ്റില്‍ നിന്നല്ലാതെ നടത്തിയ പ്രവേശനം റദ്ദാക്കുകയും ഹൈക്കോടതി ഇടപെട്ട് പുന:പ്രവേശനം നടത്തുകയും ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

സഹകരണ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ക്വാട്ടയിലേക്ക് സര്‍ക്കാര്‍ ലിസ്റിലെ ഉയര്‍ന്ന റാങ്കുകാരില്‍ നിന്നും പ്രവേശനം നടത്താന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മാനേജ്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ച കൗണ്‍സിലിംഗിനെത്തിയ ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രവേശനം നല്‍കാനാണ് വിധി.

കോടതി ഇടപെട്ട് നേരിട്ട് പ്രവേശനം നല്‍കിയവരെ കൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കകം പുതിയ ലിസ്റുണ്ടാക്കണം. കോടതി ഇടപെട്ട് ഫീസ് വാങ്ങിയവരുടെ തുക കോളജിന് കൈമാറാനും ലിസ്റില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പണം തിരികെ നല്‍കാനും ഉത്തരവുണ്ട്.

ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയെ ഡിവിഷന്‍ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന വിധത്തിലല്ല സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ജസ്റിസുമാരായ കെ. എ. അബ്ദുള്‍ഗഫൂര്‍, കെ. കെ. ദിനേശന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ സര്‍ക്കാരിന് ശരിയായ നിയമോപദേശമല്ല ലഭിച്ചത്. വിധി സ്വാഗതം ചെയ്യുന്നതിന് പകരം അതിന് എതിരുനിന്ന സര്‍ക്കാര്‍ നടപടി ശരിയല്ല- വിധിന്യായത്തില്‍ പറയുന്നു.

അതേ സമയം ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് സഹകരണമന്ത്രി എം.വി. രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+