നീലന്‍ നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു
കല്പറ്റ: ഡോ. എ. നീലലോഹിതദാസന്‍ നാടര്‍ ജനതാദള്‍ നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു.
കല്പറ്റയില്‍ ചേര്‍ന്ന ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിയാന്‍ തന്നെ അനുവദിക്കണമെന്ന് നീലലോഹിതദാസന്‍ നാടാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ വെളിപ്പെടുത്തി.
പ്രകൃതി ശ്രീവാസ്തവ കേസില്‍ ഒരു മാസത്തേക്ക് കഠിനതടവിന് ശിക്ഷിക്കപ്പെട്ട നീലന്‍ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മഹിളാ ജനതാദള്‍ പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വൈകീട്ട് യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി കേസില്‍ കോടതിക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കുംവരെ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്ന് നീലന്‍ രേഖാമൂലം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
പുതിയ നിയമസഭാകക്ഷി നേതാവിനെ അടുത്ത മാസം തിരഞ്ഞെടുക്കുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications