ഫ്രാങ്കിയ്ക്ക് കമ്മ്യൂണിസ്റ് വിരുദ്ധരുമായി ബന്ധം
കൊല്ലം: ജനകീയാസൂത്രണത്തിന് സഹായം നല്കിയ റിച്ചാര്‍ഡ് ഫ്രാങ്കിയ്ക്ക് കമ്മ്യൂണിസ്റ് വിരുദ്ധ ഏജന്‍സിയുമായി ബന്ധം. യുഎസ്എഐഡി എന്ന അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയുമായാണ് റിച്ചാര്‍ഡ് ഫ്രാങ്കിയ്ക്ക് ബന്ധമുള്ളത്.
ഈ ഏജന്‍സി കമ്മ്യൂണിസത്തിന്റെ വളര്‍ച്ച തടയാന്‍ വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഏജന്‍സിയാണ്. ലോകരാഷ്ട്രീയഭൂപടത്തില്‍ ചൈനയുടെ സ്ഥാനം ഇ ല്ലാതാക്കുക എന്നതും ഈ ഏജന്‍സിയുടെ ലക്ഷ്യമാണെന്ന് കരുതുന്നു.
ജനകീയാസൂത്രണത്തിന് ഫ്രാങ്കിയുടെ സഹായം സിപിഎം സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിനെതിരെ രംഗത്തുവന്നിരിക്കുന്ന വിഎസിന്റെ നിലപാടുകള്‍ ശരിയാണെന്ന് ഒരിയ്ക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.












Click it and Unblock the Notifications