Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനില്‍ ജോലി

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗം വീണ്ടും ഉണരുന്നു. ഈ രംഗത്ത് തൊഴില്‍ സാധ്യത വീണ്ടും വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തെ കമ്പനികള്‍ ട്രാന്‍സ്ക്രിപ്ഷന്‍ ജോലികള്‍ക്കായി ഇന്ത്യയെ കൂടുതലായി സമീപിക്കുന്നതോടെ തൊഴിലിനുള്ള സാധ്യതകള്‍ കൂടുകയാണ്. ഈ രംഗത്ത് ഇപ്പോഴും ആവശ്യത്തിന് ആളെകിട്ടുന്നില്ലെന്ന് ഇ-ഡിഎസ് സൊലൂഷന്‍,എന്ന കമ്പനിയുടെ ഉടമ ജോസ് ഫ്രാന്‍സിസ് പറയുന്നു. സമയത്തിന്റെ ആനുകൂല്യവും കുറഞ്ഞചെലവില്‍ വിദഗ്ധതൊഴിലാളികളെ കിട്ടുന്നതും മൂലം ഇന്ത്യ ഔട്ട്സോഴ്സിംഗ് രംഗത്ത് എപ്പോഴും പ്രാധാന്യമുള്ള രാജ്യമായിരിക്കുമെന്നും ജോസ് ഫ്രാന്‍സിസ് പറയുന്നു.

കൂടുതല്‍ ജോലിക്കാരെ ഇ-ഡിഎസ്എസ് തേടുകയാണ്. മുന്‍പരിചയമൊന്നും നോക്കുന്നില്ല. ഇംഗ്ല ീഷിലുള്ള ഭാഷാപ്രാവീണ്യം മാത്രമാണ് ഞങ്ങള്‍ നോക്കുന്നത്. ഇംഗ്ലീഷ് കേട്ടാല്‍ ഗ്രഹിയ്ക്കുന്നതിനുള്ള ശേഷിയുണ്ടായിരിക്കണം. ഞങ്ങളുടെ പ്രവേശനപരീക്ഷ പാസാകുന്നവരെ ഉടനെ ജോലിക്കെടുക്കും. - ജോസ് ഫ്രാന്‍സിസ് പറയുന്നു.

ആദ്യം ആറ് മാസം പരിശീലനം നല്കും. ഇംഗ്ലീഷ് ഭാഷയിലാണ് പരിശീലനം നല്കുക. അതിന് ശേഷം ഇവിടെത്തന്നെ തുടക്കത്തില്‍ 5,000 രൂപ മാസശമ്പളത്തിന് ജോലി നല്കും. - ജോസ് ഫ്രാന്‍സിസ് വിശദീകരിക്കുന്നു.

താല്പര്യമുള്ളവര്‍ ഈ ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക:
0484-23092339, 2311213

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+