അസമില്‍ വീണ്ടും സ്ഫോടനം
ദി ല്ലി: അസമില്‍ ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വീണ്ടും സ്ഫോടനം. ഗോസായിഗോന്‍, സൊന്തിപൂര്‍ ജില്ലകളിലായാണ് നാല് സ്ഫോടനങ്ങള്‍ നടന്നത്.
എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയില്ല. 16 പേര്‍ക്ക് പരിക്കേറ്റതായി അറിയുന്നു. സൈന്യം ഈ പ്രദേശം വളഞ്ഞിരിക്കുകയാണ്. ഒക്ടോബര്‍ രണ്ട് ശനിയാഴ്ച അസമില്‍ നടന്ന സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിനെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന നാഗാലാന്റിലെ ദിമാപൂരിലും ശിവരാജ് പാട്ടീല്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications