നാഗാലാന്റ് സ്ഫോടനം: മരണം 30ആയി
കൊഹിമ: നാഗാലാന്റിലെ വാണിജ്യതലസ്ഥാനമായ ദിമാപൂരില്‍ നടന്ന മൂന്ന് സ്ഫോടനങ്ങളില്‍ മരിച്ചവുടെ എണ്ണം 30ആയി. റെയില്‍വേസ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 10 പേരും ഹോങ്കോംഗ് മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ 10 പേരും സിവില്‍ ഹോസ്പിറ്റലില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
റെയില്‍വേ സ്റേഷന്‍ മാനേജരുടെ മുറിയിലാണ് ബോംബ് വച്ചിരുന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ റെയില്‍വേ സ്റേഷനിലെ തകരംകൊണ്ട് മേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. ദിമാപൂര്‍ വഴിയുള്ള എല്ലാ തീവണ്ടികളും റദ്ദാക്കി.
പരിക്കേറ്റവരെ ദിമാപൂര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications