Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലെ തീവയ്പ്: പ്രതികളുടെ സൂചനയില്ല

തിരുവനന്തപുരം: പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പളളിയുടെ അള്‍ത്താര തീവെച്ച് നശിപ്പിച്ച സംഭവത്തിലെ പ്രതികളെ കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല.

സംഭവം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രതികള്‍ ആരാണെന്നതിനെ കുറിച്ച് പൊലീസിന് വ്യക്തായ സൂചനയൊന്നുമില്ല.

അള്‍ത്താരയില്‍ കണ്ട വിരലടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ പൊലീസിന്റെ കൈയിലുള്ള ക്രിമിനലുകളുടെ വിരലടയാളങ്ങളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയുടെ അന്തിമറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

പള്ളിയുടെ സമീപത്ത് താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അക്രമം നടന്ന സമയത്ത് ആരെയെങ്കിലും പള്ളിയുടെ സമീപത്ത് കണ്ടിരുന്നോ എന്നറിയാനാണ് സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

അള്‍ത്താരക്ക് സമീപത്തെ ജനലില്‍ ആര്‍എസ്എസ്, വിഎച്ച്പി എന്ന് എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന സംശയമുണര്‍ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+