തീവയ്പ്: കപ്യാരെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ തീവയ്പുണ്ടായ സംഭവുമായി ബന്ധപ്പെട്ട് പള്ളിയിലെ കപ്യാര്‍ രാജന്‍ ബാബുവിനെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അറിയുന്നു.
ഇയാളുടെ മൊഴിയിലെ ചില വൈരുധ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അസിസ്റന്റ് കമ്മിഷണര്‍ സലിം ഇയാളെ ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം പള്ളി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പള്ളിപ്രതിനിധികളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
ശനിയാഴ്ച പള്ളി സന്ദര്‍ശിച്ച മാര്‍ത്തോമ സഭാ മെത്രാപ്പൊലീത്ത ഫിലിപോസ് മാര്‍ ക്രിസോസ്റം പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തനാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍മന്ത്രി ടി. എം. ജേക്കബും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications