ജേക്കബും പി.സി. തോമസും തമ്മില്‍ ചര്‍ച്ച
ദില്ലി: മുന്‍മന്ത്രി ടി.എം. ജേക്കബും ഐഎഫ്ഡിപി ചെയര്‍മാനും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി. തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും ജേക്കബിനെയും പിള്ളയേയും പുറത്താക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയനിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്പിയ്ക്കുന്നു.
യുഡിഎഫില്‍ നിന്നും പുറത്താവുകയും എല്‍ഡിഎഫില്‍ ഇടംകിട്ടാതെയും വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ജേക്കബിനെ കുഴക്കുന്നത്. ജേക്കബിനെയും പിള്ളയേയും യുഡിഎഫില്‍ നിന്നും പുറത്താക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരേയും തയ്യാറായിട്ടില്ല. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകി ല്ലന്നും ജേക്കബിന്റെ കാര്യത്തില്‍ തീരുമാനം അറിയില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ജോസഫ് ഗ്രൂപ്പുമായി ലയിക്കാന്‍ ജേക്കബ് ശ്രമം നടത്തിയെങ്കിലും ഇത് നടക്കാന്‍ സാധ്യതയില്ല. അതിനാലാണ് ഇപ്പോള്‍ പി.സി. തോമസുമായി അടുക്കാന്‍ ജേക്കബ് ശ്രമം നടത്തുന്നത്.












Click it and Unblock the Notifications