കന്യാസ്ത്രീ ആക്രമണം: അന്വേഷണം ഇഴയുന്നു
കോഴിക്കോട്: ഒരാഴ്ച പിന്നിട്ടിട്ടും ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ അക്രമം നടത്തിയ കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ് അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നു. ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ഇപ്പോഴും എവിടെയുമെത്താതെ നില്‍ക്കുകയാണ്.
കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ് ചെയ്തത്. ഒളവണ്ണ സ്വദേശി ഷിജു (22) വിനെ രണ്ട് ദിവസം മുമ്പാണ് പൊലീസ് അറസ്റ് ചെയ്തത്. അതേ സമയം ഇയാള്‍ക്ക് അക്രമസംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ 40 പ്രതികളില്‍ 20 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിഞ്ഞവരില്‍ അറസ്റിലായതാകട്ടെ ഒരാള്‍ മാത്രം.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചു തമ്മിലുള്ള ധാരണയില്ലാത്തത് മൂലമാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നത്. യാതൊരു നിയമപരമായ സങ്കീര്‍ണതയുമില്ലാത്ത കേസായിട്ടും പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്റെ അലംഭാവം മൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാഹ്യശക്തികളുടെ ഇടപെടലും കേസിലുണ്ടായിട്ടില്ല.
കേസ് ആദ്യം ക്രൈബ്രാഞ്ചിനെ ഏല്പിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒളവണ്ണ സന്ദര്‍ശിച്ചതിന് ശേഷം അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ലോക്കല്‍ പൊലീസിനെ സഹായിക്കുമെന്ന് അറിയിച്ചു. ഈ നിലപാടാണ് അന്വേഷണം മന്ദഗതിയിലാക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications