ലതാനായര്‍ വൈകാതെ വലയിലാകും
പത്തനംതിട്ട: കിളിരൂര്‍ സെക്സ് റാക്കറ്റിലെ മുഖ്യപ്രതിയായ ലതാനായര്‍ ഉടന്‍ പൊലീസ് വലയിലാകും. ലതാനായരെ പൊലീസ് വലയിലാക്കിക്കഴിഞ്ഞു. പക്ഷെ അറസ്റ് തിങ്കളാഴ്ചയോടെ മാത്രമേ ഉണ്ടാകൂ എന്നറിയുന്നു.
കോടതിയില്‍ ലതാനായര്‍ നല്കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ നാല് തിങ്കളാഴ്ചയേ കോടതി വിധി പറയൂ. അതിന് ശേഷമായിരിക്കും അറസ്റ്.
ഒരു മലയാളം ടിവി ചാനലിന്റെ എഡിറ്റര്‍ ആലപ്പുഴയിലെ ടൂറിസ്റ് റിസോര്‍ട്ടില്‍ വച്ച ് ലതാനായരേയും പെണ്‍കുട്ടിയേയും കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ചാന്‍സ് തേടിയാണ് ഈ പെണ്‍കുട്ടി ലതാനായരോടൊപ്പം എഡിറ്ററെ കണ്ടത്. ഇവര്‍ ഉച്ചവരെ റിസോര്‍ട്ടില്‍ കഴിയുകയും പിന്നീട് ഉച്ച ഭക്ഷണത്തിന് ശേഷം പിരിയുകയുമായിരുന്നു.
കുടുംബത്തോടൊപ്പം ആത്മഹത്യചെയ്ത നമ്പൂതിരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖയില്‍ ലതാനായര്‍ക്ക് ആലപ്പുഴയില്‍ ശാഖയുള്ള ഒരു ജ്വ ല്ലറിയുടെ ഉടമയുമായി ബന്ധമുള്ളതായും പറയുന്നു. ലതാ നായരുടെ നിയന്ത്രണത്തിലുള്ള ഒരു നീലച്ചിത്ര നിര്‍മ്മാണക്കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആള്‍കൂടിയാണ് ഈ ജ്വല്ലറിയുടമ എന്നറിയുന്നു.
ആലപ്പുഴയിലെ ടൂറിസം മേഖലയില്‍ പ്രമുഖസ്ഥാനമുള്ള ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ഒരു വ്യവസയായിക്കും ലതാ നായരുമായി അടുത്ത ബന്ധമുണ്ട്. ഗള്‍ഫില്‍ ഒരു വഞ്ചനാക്കേസില്‍ പ്രതിയാണ് ഈ വ്യവസായി. കണ്ണൂരിലും കോട്ടയത്തും ജോലി ചെയ്തിരുന്ന പൊലീസ് സൂപ്രണ്ടിനും ചില വ്യവസായികള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ലതാനായരുമായി ബന്ധമുള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ചില കോണ്‍ഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കിളിരൂര്‍ സെക്സ് റാക്കറ്റിന് ഇരയായ പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ വച്ച ് സിഐ സുരേഷ്കുമാര്‍ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
അന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നുണ്ടെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഡിജിപി ഹോര്‍മിസ് തരകന്‍ അപ്പപ്പോള്‍ അന്വേഷണപുരോഗതി വിലയിരുത്തുന്നുണ്ട്.












Click it and Unblock the Notifications