Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ബയോടെക് പാര്‍ക്കിന് നീക്കം

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദേശ വ്യാപാര നയത്തിലെ വ്യവസ്ഥകള്‍ക്ക് കീഴിലായി കൊച്ചിയില്‍ ജൈവസാങ്കേതികവിദ്യാ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച പ്രാഥമിക പഠനം സര്‍ക്കാര്‍ നടത്തിവരികയാണ്.

2004 സപ്തംബര്‍ 1 മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് കേന്ദ്ര വാണിജ്യ മന്ത്രി കമല്‍നാഥ് വിദേശ വ്യാപാര നയം പ്രഖ്യാപിച്ചത്. കയറ്റുമതി കേന്ദ്രിത യൂണിറ്റുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയ്ക്ക് കൂടുതല്‍ ഉദാരമായ പുതിയ വ്യവസ്ഥകളാണ് വിദേശ വ്യാപാര നയത്തിലുള്ളത്.

പുതിയ നയമനുസരിച്ച് ജൈവസാങ്കേതികവിദ്യാ പാര്‍ക്ക് കയറ്റുമതി കേന്ദ്രിത യൂണിറ്റുകളുടെ മേഖലക്ക് കീഴിലായി വരും. കേന്ദ്രസര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരിനോ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനത്തിനോ, സംയുക്ത സംരംഭത്തിനോ ജൈവസാങ്കേതികവിദ്യാ പാര്‍ക്ക് സ്ഥാപിക്കാം. പാര്‍ക്ക് തുടങ്ങുന്നതിനുള്ള അപേക്ഷ ജൈവസാങ്കേതികവിദ്യാ വകുപ്പിനാണ് നല്‍കേണ്ടത്.

പുതിയ നയത്തില്‍ കയറ്റുമതി കേന്ദ്രിത യൂണിറ്റുകളെ സേവന നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ സേവന നികുതി എട്ട് ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകള്‍ക്ക് ഇത് ആശ്വാസമാണ്. കുറഞ്ഞത് അഞ്ച് കോടി വിറ്റുവരവും മികച്ച പ്രവര്‍ത്തന റെക്കോഡുമുള്ള കയറ്റുമതിക്കാരെ ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി 0.8 ശതമാനത്തില്‍ നിന്നും 1.6 ശതമാനമായി വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ചെലവ് കുറക്കുകയും വ്യവസ്ഥകള്‍ ലളിതമാക്കുകയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+