കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി രംഗത്തെ മത്സരത്തിന് സജ്ജമാവണം-- നാരായണമൂര്‍ത്തി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വിവര സാങ്കേതിക വ്യവസായരംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞു.

ചൈനയും ഫിലിപ്പൈന്‍സും പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വിവര സാങ്കേതിക രംഗത്ത് കടുത്ത മത്സരം നേരിടുന്നുണ്ട്. ഈ രാജ്യങ്ങളുമായി മത്സരിച്ച് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതിനായി വിവര സാങ്കേതിക മേഖല കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

2008ല്‍ സോഫ്റ്റ്വേര്‍ കയറ്റുമതി 5000 കോടി ഡോളറായും വരുമാനം 8000 കോടി ഡോളറായും വര്‍ധിപ്പിക്കുന്നതിന് അഞ്ച് നിര്‍ദേശങ്ങള്‍ നാരായണമൂര്‍ത്തി മുന്നോട്ടുവച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കണം. 2005ല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 24.6 ലക്ഷത്തില്‍ നിന്നും 71.8 ലക്ഷമായി വര്‍ധിക്കണം.

ഇന്ത്യയിലെ കമ്പനികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്തുന്നതിന് വിനിമയ മേഖലയിലുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. കോളജുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണം. വിമാനത്താവളം, റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കണം. അറിവ് സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാവണം- നാരായണമൂര്‍ത്തി നിര്‍ദേശിക്കുന്നു.

ഇന്ത്യ പ്രധാനമായും മത്സരം നേരിടുന്ന ചൈനയേക്കാള്‍ ഇന്ത്യക്ക് അവകാശപ്പെടാവുന്ന പ്രധാന മേന്മ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ഇന്ത്യയില്‍ കൂടുതലുണ്ടെന്നതാണ്. ചൈനയില്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടുന്നതിന് ഇപ്പോള്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന് കോളജുകളില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ തുടങ്ങണം.- നാരായണമൂര്‍ത്തി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X