പ്രസ് നോട്ട് 18 നീക്കുന്നതിനെതിരെ സിപിഎം
ദില്ലി: വിദേശനിക്ഷേപത്തില്‍ ചില നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന പ്രസ് നോട്ട് 18 നീക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്.
ഇന്ത്യയിലെ സംയുക്ത സംരംഭങ്ങളിലെ വിദേശ പങ്കാളിക്ക് പങ്കാളിയായ പ്രാദേശിക കമ്പനിയുടെ അനുവാദമില്ലാതെ പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള സഹോദരസ്ഥാപനം തുടങ്ങുന്നത് നിരോധിക്കുന്നതാണ് പ്രസ് നോട്ട് 18.
പ്രസ് നോട്ട് 18 പിന്‍വലിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാവുമെന്നും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കലാവുമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി പ്രസ് നോട്ട് 18 പിന്‍വലിക്കുന്നത് ധനകാര്യമന്ത്രി പി. ചിംദാബരം പരിഗണിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഈ പ്രസ്താവന.
ആഭ്യന്തര വ്യവസായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും പ്രസ് നോട്ട് 18 പിന്‍വലിക്കരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications