കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ വീണ്ടും അക്രമം; മരണസംഖ്യ 69

  • By Staff
Google Oneindia Malayalam News

ഗുവാഹട്ടി: അസമില്‍ തീവ്രവാദി ആക്രമണത്തില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 69 ആയി. ആക്രമണങ്ങളില്‍ 211 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അസമിലെ വടക്കന്‍ ജില്ലയായ സോനിത്പൂരിലെ ഒരു ഗ്രാമത്തില്‍ ഒക്ടോബര്‍ നാല് തിങ്കളാഴ്ച പുലര്‍ച്ചെ എന്‍ഡിഎഫ്ബി തീവ്രവാദികള്‍ നടത്തിയ വെടിവയ്പിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉറങ്ങുകയായിരുന്ന ഗ്രാമീണരെ ഉണര്‍ത്തി നിരയായി നില്‍ക്കാന്‍ പറഞ്ഞതിന് ശേഷം വെടിവയ്ക്കുകയായിരുന്നുനെന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി.

ഞായറാഴ്ച എട്ട് വന്‍സ്ഫോടനങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ശനിയാഴ്ചയും അസമില്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. എന്‍ഡിഎഫ്ബിയും ഉള്‍ഫയുമാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അഞ്ച് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് ഉള്‍ഫ വെളിപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X