അനന്തമൂര്‍ത്തിക്ക് അക്കാദമി ഫെലോഷിപ്പ്
ദില്ലി: ജ്ഞാനപീഠം ജേതാക്കളായ അമൃതാപ്രീതത്തിനും യു. ആര്‍. അനന്തമൂര്‍ത്തിക്കും കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്.
നവംബര്‍ ഒന്നിന് നടക്കുന്ന അക്കാദമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ഫെലോഷിപ്പ് സമ്മാനിക്കും.
ബാംഗാളി കവി സങ്കഘോഷ്, രാജസ്ഥാനി ഹിന്ദു എഴുത്തുകാരനായ വിജയ്ദാന്‍ ദത്ത, തെലുങ്ക് ഭാഷാശാസ്ത്രജ്ഞന്‍ പ്രൊഫ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കും ഫെലോഷിപ്പുകള്‍ നല്‍കുമെന്ന് അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍ അറിയിച്ചു.
1995ലെ ജ്ഞാനപീഠം പുരസ്കാര ജേതാവാണ് പ്രശസ്ത കന്നഡ എഴുത്തുകാരനായ അനന്തമൂര്‍ത്തി. എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും നാഷണല്‍ ബുക്ക് ട്രസ്റ് ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എണ്‍പത്തഞ്ചുകാരിയായ പഞ്ചാബി കവയിത്രിയും എഴുത്തുകാരിയുമായ അമൃതാപ്രീതത്തിന് 1982ലാണ് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചത്. അമൃതാപ്രീതത്തിന്റെ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഏതാനും ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications