തെഹല്‍ക കേസ് സിബിഐ അന്വേഷിക്കും
ദില്ലി: തെഹല്‍ക കേസ് അന്വേഷിക്കുന്ന ഫുകാന്‍ കമ്മിഷന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതിരോധ ഇടപാടുകളിലെ അഴിമതി പുറത്തുകൊണ്ടുവന്ന തെഹല്‍ക റിപ്പോര്‍ട്ടുകളും ടേപ്പുകളും സംബന്ധിച്ച കേസിനെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്ന് നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ് അറിയിച്ചു.
സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് തീരുമാനം. തെഹല്‍ക ടേപ്പുകളും രേഖകളും അന്വേഷണത്തിനായി സര്‍ക്കാര്‍ സിബിഐക്ക് നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഫുകാന്‍ കമ്മിഷന്റെ കാലാവധി ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച അവസാനിച്ചിരുന്നു. കമ്മിഷന്റെ കാലാവധി നീട്ടിനല്‍കാതെ തെഹല്‍ക ടേപ്പുകള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി തീരുമാനിച്ചത്.
തെഹല്‍ക ടേപ്പില്‍ കൈക്കൂലി വാങ്ങുന്നതായി കാണിച്ചിരിക്കുന്ന വ്യക്തികളെ കുറിച്ച് മുന്‍സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്താത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണത്തിന് തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
തെഹല്‍ക ടേപ്പുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവച്ച മുന്‍പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ സംരക്ഷിക്കാനാണ് മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിയുടെ വസതി ജയ ജറ്റ്ലി ദുരുപയോഗം ചെയ്തതിനെ കുറിച്ച് എന്‍ഡിഎ സര്‍ക്കാര്‍ അന്വേഷിച്ചില്ല- ഭരദ്വാജ് പറഞ്ഞു.












Click it and Unblock the Notifications