സ്ഥലമില്ല; പട്ടികജാതി യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ അടക്കി
തിരുവനന്തപുരം: സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പട്ടികജാതി യുവതിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ വീട്ടുകാര്‍ വിഷമിച്ചു. ഒടുവില്‍ വീടിന്റെ അടുക്കള പൊളിച്ച് ശവസംസ്കാരം നടത്തി. നന്ദിയോട് ഇളവട്ടം കിഴക്കുംകര വീട്ടില്‍ പൊടിയന്റെ ഭാര്യ വസന്ത (44) യുടെ ശവസംസ്കാരമാണ് വീട്ടിനുള്ളില്‍ നടത്തേണ്ടിവന്നത്.
വിഷം ഉള്ളില്‍ച്ചെന്ന് ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് വസന്ത മരിച്ചത്. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ചപ്പോഴാണ് ദഹിപ്പിക്കാന്‍ സ്ഥലമില്ലാത്തതിന്റെ ഗുരുതരാവസ്ഥ ബന്ധുക്കള്‍ക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശവം ദഹിപ്പിക്കുന്നതിന് പകരം വീടിന്റെ അടുക്കള പൊളിച്ച് അടക്കിയാല്‍ മതിയെന്ന തീരുമാനിച്ചത്.
ശവം ദഹിപ്പിച്ചാല്‍ വീടിന്റെ കൂരയ്ക്ക് തീ പിടിക്കും. അത് മറ്റ് വീടുകളിലേക്കും പടരും. ഇതൊഴിവാക്കാന്‍ കൂടിയാണ് മൃതദേഹം അടക്കം ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചത്.
ഇളവട്ടം കിഴക്കുംകര പ്രദേശത്ത് വേടര്‍ സമുദായക്കാരാണ് താമസിക്കുന്നത്. ആകെയുള്ള പത്ത് സെന്റില്‍ അഞ്ചുവീടുകള്‍. അഞ്ചുവീടുകളിലായി ആറ് കുടുംബങ്ങള്‍. അതിലൊന്നാണ് വസന്തയുടെ കുടുംബം. ആറ് കുടുംബങ്ങളിലുംകൂടി 32 അംഗങ്ങളുണ്ട്. അതിനുപുറമെ ഒരു കിണറും സ്ഥലത്തുണ്ട്. വസന്തയ്ക്കും കുടുംബത്തിനും രണ്ട് സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. അതിലൊരു സെന്റ് മകള്‍ക്ക് നല്കി. മകളും കുടുംബവും അവിടെ വീടുവച്ച് താമസിക്കുന്നു.
പിന്നെയുള്ള ഒരു സെന്റ് ഭൂമിയാണ് വസന്തയ്ക്കുള്ളത്. ഭര്‍ത്താവ്, രണ്ടാമത്തെ മകള്‍, മകന്‍ എന്നിവരാണ് വസന്തയ്ക്കൊപ്പം ഇവിടെയുള്ളത്. മകള്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചിട്ട് 40 ദിവസമേ ആയുള്ളൂ.












Click it and Unblock the Notifications