എഡ്യുസാറ്റ് ഒക്ടോ. 24ന് പ്രവര്‍ത്തനക്ഷമമാവും
തിരുവനന്തപുരം: ഇന്ത്യയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഉപഗ്രഹമായ എഡ്യുസാറ്റ് ഒക്ടോബര്‍ 24ന് പ്രവര്‍ത്തനക്ഷമമായി പ്രഖ്യാപിക്കുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ (പ്രൊജക്ട്സ്) ആര്. വി. പെരുമാള്‍ അറിയിച്ചു.
ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ ശില്പശാലയെ അഭിസംബോധനം ചെയ്യുകയായിരുന്നു പെരുമാള്‍.
ഉപഗ്രഹത്തിന്റെ സി ബ്രാന്റ് ട്രാന്‍സ്പോണ്ടറുകളുടെ പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന പരീക്ഷണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഒക്ടോബര്‍ 24ന് ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായി പ്രഖ്യാപിക്കുന്നത്.
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു ചെറിയ ആന്റിന ഉപയോഗിച്ച് എജ്യുസാറ്റില് വഴി വിവരങ്ങള്‍ ശേഖരിക്കാനാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉപഗ്രഹ ബന്ധം ഉപയോഗിച്ച് ശൃംഖലയായി പ്രവര്‍ത്തിക്കാനാവും. വിദ്യാഭ്യാസത്തിനായി പുതിയ സോഫ്റ്റ്വേര്‍ വികസിപ്പിക്കാനും വയോജനവിദ്യാഭ്യാസത്തിന് പുതിയ പാക്കേജുകള്‍ വികസിപ്പിക്കാനും എജ്യുസാറ്റ് ഉപയോഗിച്ച് സാധിക്കും.
വളരെ വിജയകരമായ ഒരു സാമൂഹ്യവിപ്ലവമായിരിക്കും എജ്യുസാറ്റ് ഉണ്ടാക്കുന്നത്. ഏഴ് വര്‍ഷത്തേക്കാണ് എജ്യുസാറ്റ് രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും 10 വര്‍ഷത്തോളം അത് പ്രവര്‍ത്തനക്ഷമമായിരിക്കും- പെരുമാള്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications