കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡ്യുസാറ്റ് ഒക്ടോ. 24ന് പ്രവര്‍ത്തനക്ഷമമാവും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഉപഗ്രഹമായ എഡ്യുസാറ്റ് ഒക്ടോബര്‍ 24ന് പ്രവര്‍ത്തനക്ഷമമായി പ്രഖ്യാപിക്കുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ (പ്രൊജക്ട്സ്) ആര്‍. വി. പെരുമാള്‍ അറിയിച്ചു.

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ ശില്പശാലയെ അഭിസംബോധനം ചെയ്യുകയായിരുന്നു പെരുമാള്‍.

ഉപഗ്രഹത്തിന്റെ സി ബ്രാന്റ് ട്രാന്‍സ്പോണ്ടറുകളുടെ പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന പരീക്ഷണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഒക്ടോബര്‍ 24ന് ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായി പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു ചെറിയ ആന്റിന ഉപയോഗിച്ച് എജ്യുസാറ്റില്‍ വഴി വിവരങ്ങള്‍ ശേഖരിക്കാനാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉപഗ്രഹ ബന്ധം ഉപയോഗിച്ച് ശൃംഖലയായി പ്രവര്‍ത്തിക്കാനാവും. വിദ്യാഭ്യാസത്തിനായി പുതിയ സോഫ്റ്റ്വേര്‍ വികസിപ്പിക്കാനും വയോജനവിദ്യാഭ്യാസത്തിന് പുതിയ പാക്കേജുകള്‍ വികസിപ്പിക്കാനും എജ്യുസാറ്റ് ഉപയോഗിച്ച് സാധിക്കും.

വളരെ വിജയകരമായ ഒരു സാമൂഹ്യവിപ്ലവമായിരിക്കും എജ്യുസാറ്റ് ഉണ്ടാക്കുന്നത്. ഏഴ് വര്‍ഷത്തേക്കാണ് എജ്യുസാറ്റ് രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും 10 വര്‍ഷത്തോളം അത് പ്രവര്‍ത്തനക്ഷമമായിരിക്കും- പെരുമാള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X