ജലീലിനെതിരെ നടപടി വേണ്ടെന്ന്
കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് കെ.ടി. ജലീലിനെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് നേതൃത്ത്വം എന്ന് അറിയുന്നു. ഒക്ടോബര്‍ നാല് തിങ്കഴാച നടന്ന ലീഗ് യോഗത്തില്‍ ജലീലിനെതിരെ നടപടി എടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.എ.ഇ.യിലായിരുന്ന ജലീല്‍ മടങ്ങി വന്നപ്പോള്‍ വന്‍ സ്വീകരണമാണ് ലീഗ് പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്.
ഇത് ലീഗ് നേതൃത്ത്വത്തിനെ മാറി ചിന്തിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുകയാണെന്നാണ് കരുതാന്‍. പ്രവര്‍ത്തകര്‍ ജലീലിന്റെ കൂടെയാണെന്ന് ഇപ്പോഴാണ് ലീഗ് നേതൃത്ത്വത്തിന് മനസ്സിലായത്. വൈകാതെ പാണക്കാട് ശിഹാബ് തങ്ങളെ കാണുമെന്ന് യു.എ.ഇ. യില്‍ നിന്ന് മടങ്ങി എത്തി പ്രവര്‍ത്തകരോട് സംസാരിയ്ക്കുമ്പോള്‍ ജലീല്‍ വ്യക്തമാക്കിയിരുന്നു. ഇതും നേതൃത്ത്വത്തിന്റെ പിടിവാശി അയയാന്‍ കാരണമായി. നേരത്തേ ജലീലിനെ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും പുറത്താക്കാനായിരുന്നു നേതൃത്ത്വം തീരുമാനിച്ചിരുന്നത്. ജലീലില്‍ വിശദീകരണം നല്‍കമ്പോള്‍ അത് തൃപ്തികരമെന്ന് കണ്ടാല്‍ ഇപ്പോള്‍ ഉള്ള സസ്പനും പിന്‍വലിയ്ക്കുമെന്നാണ് കരുതുന്നത്.
അണികള്‍ അനുകൂലിയ്ക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുന്നത് വിഡ്ഢിത്തമായിരിയ്ക്കുമെന്ന് പാഠങ്ങള്‍ ലീഗിനെ പഠിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയില്‍ എഡ്വ. പി.ടി.എ. റഹിമിനെതിരെ അച്ചടക്ക നടപടി എടുത്തു. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തെ ഇതുവരെ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടിയ്ക്കായിട്ടി ല്ല.
ഇതേ അബദ്ധം ഇനിയും പിണയരുതെന്നാണ് നേതൃത്ത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.












Click it and Unblock the Notifications