കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ. ടി. ജലീലിന് ഉജ്വല സ്വീകരണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ കെ. ടി. ജലീലിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി.

കരിമണല്‍ ഖനനം, എക്സ്പ്രസ് ഹൈവേ എന്നീ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് ജലീലിനെ ലീഗ് സസ്പെന്റ് ചെയ്തപ്പോള്‍ അദ്ദേഹം ഗള്‍ഫ് പര്യടനത്തിലായിരുന്നു. ഗള്‍ഫ് പര്യടനത്തിന് ശേഷം ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് ജലീലിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്.

മിക്ക പാര്‍ട്ടി പ്രവര്‍ത്തകരും ജലീലിന്റെ ജന്മനാടായ വളാഞ്ചേരിയില്‍ നിന്നുള്ളവരായിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ജലീലിനെ വരവേറ്റത്.

താന്‍ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനം തുടരുമെന്ന് ജലീല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ എത്തിയ അതേ വിമാനത്തില്‍ തന്നെ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. ജലീലിന് നല്‍കിയ സ്വീകരണത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇരുവരും ഒരേ വിമാനത്തിലാണ് വരുന്നതെന്നറിഞ്ഞ് പൊലീസ് സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X