മാധ്യമങ്ങള്‍ക്കെതിരെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മലപ്പുറത്തെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തോറ്റതിന് നല്‍കിയ വാര്‍ത്താപ്രാധാന്യത്തെ ചൊല്ലി മാധ്യമങ്ങള്‍ക്കെതിരെ വ്യവസായമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നിശിത വിമര്‍ശനം.
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെ നിലപാട് എന്ന പ്രതിവാരപംക്തിയിലാണ് കുഞ്ഞാലിക്കുട്ടി ഒരു പഞ്ചായത്ത് വാര്‍ഡിലെ ലീഗിന്റെ പരാജയം മാധ്യമങ്ങള്‍ ആഘോഷിച്ചതിനെ വിമര്‍ശിക്കുന്നത്. ചീക്കോട് വാര്‍ഡില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുള്ള സാമ്പാര്‍ സഖ്യം ലീഗിനെതിരെ നേടിയ ജയത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി ലേഖനത്തില്‍ പറയുന്നു.
മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട കെ. ടി. ജലീലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സിപിഎമ്മിന്റെ കൈകളിലെ പാവകളാവരുതെന്ന ഉപദേശവും ലേഖനത്തിലുണ്ട്. പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് തങ്ങളുടെ നിര്‍ദേശങ്ങള്‍ യാതൊരു എതിര്‍പ്പും കൂടാതെ പാലിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ ബാധ്യസ്ഥരാമെന്ന് ലേഖനത്തില്‍ പറയുന്നു.
പാണക്കാട് തങ്ങളെ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയനായ നേതാവായാണ് ലേഖനത്തില്‍ ചിത്രീകരിക്കുന്നത്. മറ്റൊരു പാര്‍ട്ടിയിലെ നേതാവുമായും തങ്ങളെ താരതമ്യപ്പെടുത്താനാവില്ല. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ ലേഖനത്തില്‍ നിശിതമായ വിമര്‍ശനമുണ്ട്.












Click it and Unblock the Notifications