സസ്പെന്‍ഷന്‍: ലീഗ് യോഗത്തില്‍ വിമര്‍ശനം
മലപ്പുറം: യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ കെ. ടി. ജലീലിനെ മുസ്ലിം ലീഗില്‍ നിന്നും സസ്പെന്റ് ചെയ്തതിനെതിരെ മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ജലീലിനെ സസ്പെന്റ് ചെയ്ത നടപടി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂവെന്ന് ചില പ്രാദേശിക നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
സിപിഎം സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുന്ന സാഹചര്യത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി മുഹമമ്മദ് ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications