ന്യൂനമര്‍ദ്ദം: കേരളത്തില്‍ മഴ തുടരും
തിരുവനന്തപുരം: ന്യൂനമര്‍ദ്ദം മൂലം രണ്ടു ദിവസമായി കേരളത്തില്‍ പെയ്യുന്ന മഴ തിങ്കളാഴ്ചയും തുടരും. ഒക്ടോബര്‍ നാല് തിങ്കളാഴ്ച വടക്കന്‍ കേരളത്തില്‍ മഴ കൂടുതലായിരിയ്ക്കും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴ താരതമ്യേന കുറവായിരിയ്ക്കും.
ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ കിഴക്കുനിന്നും വടക്കുപടിഞ്ഞാറേയ്ക്ക് ന്യൂനമര്‍ദ്ദം നീങ്ങുകയാണ്. ഇതിനാലാണ് വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയും തെക്കന്‍ കേരളത്തില്‍ കുറവ് മഴയും പെയ്യാന്‍ കാരണമാവുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രഡയറക്ടര്‍ എം.ഡി. രാമചന്ദ്രന്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് ആന്‍ഡമാനും തമിഴ്നാട്ടിലെ കാരയ്ക്കലിലും ഇടയ്ക്കുള്ള കടലിലാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്.
ന്യൂനമര്‍ദ്ദ മഴ തിങ്കളാഴ്ചയോടെ അവസാനിയ്ക്കാനാണ് സാദ്ധ്യത. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ഇനിയും കുറഞ്ഞിട്ടില്ല. തുകൊണ്ട് ന്യൂനമര്‍ദ്ദം കുറഞ്ഞാലും മഴ പ്രതീക്ഷിയ്ക്കാം.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സപ്തംബര്‍ മുപ്പതോടെ അവസാനിക്കേണ്ടതായിരുന്നു. ചുരുങ്ങിയത് 15 ദിവസമെങ്കിലും കഴിഞ്ഞേ മണ്‍സൂണ്‍ മഴ അവസാനിക്കുകയുള്ളൂ എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്.
ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20 ാടെ വടക്ക് കിഴക്കന്‍ കാലവര്‍ഷം തുടങ്ങേണ്ടതാണ്.
ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ കേരളത്തിലെത്തി. പക്ഷേ ഇനിയും കേരളത്തിന് വേണ്ട മഴ ഈ കാലവര്‍ഷക്കാലത്ത് കിട്ടിയിട്ടിയില്ലെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്.
കേരളത്തിന്റെ മണ്‍സൂണ്‍ മഴക്കാലം ജൂണ്‍ ഒന്നുമുതല്‍ സപ്തംബര്‍ 30 വരെയാണ്. ഈ കാലയളവില്‍ 220 സെന്റീമീറ്റര്‍ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍ ലഭിച്ച മഴയില്‍ 22 ശതമാനമാണ് കുറവ്. അതായത് 173 സെന്റീമീറ്റര്‍ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ.
എന്നാല്‍, നേരത്തെ തുടങ്ങി, അവസാനിക്കാന്‍ വൈകുന്നതുമൂലം ഈ കുറവ് പരിഹരിയ്ക്കപ്പെട്ടേയ്ക്കും.
കൊച്ചിയില്‍ പെരുമഴ ഒരു മരണം
റെക്കോഡ് മഴയാണ് രണ്ടു ദിവസത്തിനുള്ളില്‍ നാളിനുള്ളില്‍ എറണാകുളത്ത് പെയ്തത്. 30 സെ.മീ. മഴ ഇവിടെ പെയ്തതായാണ് കണക്ക്.
രണ്ടു ദിവസമായി തുടരുന്ന പെരുമഴയില്‍ നഗര-ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പറവൂരില്‍ വെള്ളക്കുഴിയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മരടില്‍ ഒരു വീട് തകര്‍ന്നു. ഇവിടെ 16 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എറണാകുളം ജില്ലയില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്.
എറണാകുളം കെഎസ്ആര്‍ടിസി സ്റാന്‍ഡില്‍ മുട്ടോളം വെള്ളം ഉയര്‍ന്നു. മട്ടാഞ്ചേരിയിലും ചെങ്ങമനാട് കല്‍പകനഗറിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കൊച്ചിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഞായറാഴ്ച രാവിലെ 8.30 വരെ 19 സെന്റീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്താണ് 2.9 മില്ലീമീറ്റര്‍.
ചേര്‍ത്തല 18 സെന്റീ മീറ്റര്‍, ആലുവ 15, ആലപ്പുഴ 14, കുമരകം 12, കണ്ണൂര്‍ 11, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 10, കോട്ടയം 9, കോഴിക്കോട് 8, കരിപ്പൂര്‍ വിമാനത്താവളം 7 സെ.മീറ്റര്‍ ഇങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ്.












Click it and Unblock the Notifications