ജനകീയാസൂത്രണത്തിനെതിരെ നടത്തുന്നത് ജല്പനങ്ങള്‍: തോമസ് ഐസക്ക്
തൃശ്ശൂര്‍: ജനകീയാസൂത്രണത്തിനെതിരെ ഉയര്‍ത്തുന്നത് അടിസ്ഥാനമില്ലാത്ത ഭ്രാന്തന്‍ ജല്‍പനങ്ങളാണെന്ന് ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
വികേന്ദ്രീകരണപ്രക്രിയയെ സംരക്ഷിക്കാന്‍ കൂട്ടായ മുന്നേറ്റമാണ് വേണ്ടത്. ഡോ. കെ.എന്‍. രാജിനെ ആദരിക്കുന്നതിന് നടത്തിയ ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിയ്ക്കവേയാണ് അദ്ദേഹം ഈ അഭിപ്രായം ഉന്നയിച്ചത് .
വിദേശപങ്കാളിത്തവും ഫണ്ടും സംബന്ധിച്ച് പരിശോധിക്കുന്നത് സമയം പാഴാക്കലാണ്. പത്രത്തലക്കെട്ടുകളില്‍ കാണുന്ന മുന്‍വിധിയോടെയുള്ള ആരോപണങ്ങള്‍ മാധ്യമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൊള്ളാം. ഈ വിവാദങ്ങള്‍ വികേന്ദ്രീകരിണപ്രക്രിയയെ മന്നോട്ടു നയിക്കാന്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഇസാശക്തിയെയും ജാഗ്രതയെയും തുരങ്കം വെച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ നീക്കങ്ങളും ജനകീയാസൂത്രണത്തെ തകര്‍ക്കാനുള്ള വലതുപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമാണ് -ഐസക് പറഞ്ഞു. ജീവനക്കാരെ മുഴുവന്‍ പുനര്‍വിന്യാസിക്കാതെയും ചട്ടങ്ങള്‍ ഉണ്ടാക്കാതെയും പദ്ധതിവിഹിതം പഞ്ചായത്തുകള്‍ക്ക് നല്‍കിയതാണ് അസന്തുലിതാവസ്ഥ ഉണ്ടാക്കിയത്. തോമസ് ഐസക് പ്രബന്ധത്തില്‍ പറയുന്നു.












Click it and Unblock the Notifications