Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം ലോക സിദ്ധാന്തവും ചര്‍ച്ച ചെയ്യും: വി. എസ്

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ നാലാം ലോക സിദ്ധാന്തം ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍.

നാലാം ലോക സിദ്ധാന്തത്തിന്റെ പ്രചാരം നടത്തുന്നവരുടെ സ്വാധീനത്തില്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ള ചിലര്‍ പെട്ടുപോകുന്നുണ്ട്. നാലാം ലോക സിദ്ധാന്തത്തിന്റെ പ്രചാരം നടത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ വഴി ശ്രമം നടക്കുകയാണ്. നാലാം ലോക സിദ്ധാന്തത്തിന്റെ പ്രചാരം പരിഷത്തിലൂടെ താന്‍ നടത്തുകയാണെന്ന് എം. പി. പരമേശ്വരന്‍ പറഞ്ഞതിനെ പരിഷത്ത് ഭാരവാഹികള്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

നാലാം ലോക സിദ്ധാന്തത്തെ കുറിച്ചുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശം പാര്‍ട്ടി അംഗങ്ങള്‍ക്കുണ്ടെന്നും അവര്‍ക്ക് ആ അവകാശം വിനിയോഗിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

റിച്ചാര്‍ഡ് ഫ്രാങ്കിയുടെ വെബ്സൈറ്റില്‍ അദ്ദേഹം ജനകീയാസൂത്രണത്തിന്റെ ഉപദേശകന്‍ ആണെന്ന് പറഞ്ഞിരുന്നതു കൊണ്ടാണ് അക്കാര്യം അന്വേഷിക്കുമെന്ന് താന്‍ പറഞ്ഞത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഫ്രാങ്കി അത് മാറ്റിയിരിക്കുകയാണ്.

മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വൈകാതെ ചര്‍ച്ച ചെയ്യുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+