ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ 11 മരണം
ബാഗ്ദാദ്: ഒക്ടോബര്‍ നാല് തിങ്കളാഴ്ച ബാഗ്ദാദിലുണ്ടായ രണ്ട് കാര്‍ സ്ഫോടനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു.
ഇറാക്കി സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. ഇവിടെ നടന്ന സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ഒരു ഹോട്ടലിന് സമീപമുണ്ടായ മറ്റൊരു കാര്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഇറാക്കിന്റെ ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഒരു സംഘം അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോസസ്ഥയായ സ്ത്രീയും കൊല്ലപ്പെട്ടു.
സ്ഫോടനം നടക്കുമ്പോള്‍ റിക്രൂട്ട്മെന്റ് സെന്ററില്‍ സൈന്യത്തില്‍ ചേരാനായി നൂറു കണക്കിന് ഇറാക്ക്കാര്‍ എത്തിയിരുന്നു. സെന്ററിന്റെ കവാടത്തില്‍ വച്ചാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. മരിച്ചവരെല്ലാം ഇറാക്ക്കാരാണ്. സ്ഫോടനത്തില്‍ 76 പേര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 12 മണിക്കാണ് അടുത്ത സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications