കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലയന്‍സ് കോണ്‍ഹില്‍ ടെക്നൊപാര്‍ക്കില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുകെ അലയന്‍സ് കോണ്‍ഹിലിന്റെ ഇന്ത്യയിലെ സോഫ്റ്റ്വേര്‍ വികസന കേന്ദ്രമായ അലയന്‍സ് കോണ്‍ഹില്‍, ഇന്ത്യ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുടങ്ങുന്നു.

പുതിയ ഓഫീസില്‍ 400 ലേറെ പേര്‍ക്ക് ജോലി ലഭിയ്ക്കും. 2005 ാടെയാണ് ജീവനക്കാരുടെ എണ്ണം 400 ആക്കി ഉയര്‍ത്തുന്നത്.

50,000 ചതുരശ്രഅടിയിലാണ് പുതിയ ഓഫീസ്. ഒക്ടോബര്‍ 11ന് പുതിയ ഓഫീസ് അലയന്‍സ് കോണ്‍ഹില്‍, യുകെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ്രൂ ടൊറാന്‍സ് ഉദ്ഘാടനം ചെയ്യും.

30 കോടി രൂപയുടെ നിക്ഷേപമാണ് ടെക്നോപാര്‍ക്കിലെ വിപുലീകരണത്തിനായി അലന്‍യന്‍സ് കോണ്‍ഹില്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച അലയന്‍സ് കോണ്‍ഹില്ലിന്റെ ഓഫീസില്‍ 150 പേരാണ് ജോലി ചെയ്യുന്നത്. ടെക്നോപാര്‍ക്കില്‍ 15 കോടിയുടെ നിക്ഷേപം കമ്പനി ഇതിനകം നടത്തിയിട്ടുണ്ട്.

യു കെയിലെ പ്രധാനപ്പെട്ട ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് അലയന്‍സ് കോണ്‍ഹില്‍. 70 രാജ്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ കമ്പനി ബാങ്കിംഗ്, അസറ്റ് മാനേജ്മെന്റ് രംഗങ്ങളിലെ സേവന ദാതാക്കളാണ്. ലോകത്തെമ്പാടുമായി അലയന്‍സ് കോണ്‍ഹിലില്‍ 1,82,000 ജീവനക്കാര്‍ ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X