വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണം
ഗുവാഹട്ടി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ് സ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (നേസോ) ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ദ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന കമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. വൈകീട്ട് അഞ്ച് മണിയ്ക്ക് ബന്ദ് അവസാനിച്ചതായിട്ടാണ് പറയുന്നതെങ്കിലും അതിന് ശേഷവും കടകള്‍ തുറന്നി ല്ല. കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നതാണ് പൊതുവേ ആശ്വാസമായത്.
നിരത്തുകളില്‍ വാഹനങ്ങളും കുറവായിരുന്നു. ഒക്ടോബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ബന്ദ് ഭാഗികമായിരുന്നു. ത്രിപുരയിലും ബന്ദ് ആഹ്വാനം കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല.
അസമിലും നാഗാലാണ്ടിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഫോടന പരമ്പരകള്‍ അരങ്ങേറിയിരുന്നു.












Click it and Unblock the Notifications