Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് മാത്യുവിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി

ദില്ലി: ടെഹല്‍ക. കോമിന് രഹസ്യരേഖകള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ സിബിഐ കുറ്റപത്രം നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഡയറക്ടര്‍ തോമസ് മാത്യുവിന്റെ സസ്പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

ആഭ്യന്തര മന്ത്രാലയത്തില്‍ വീണ്ടും ജോലിക്ക് പ്രവേശിച്ചെങ്കിലും തോമസ് മാത്യുവിന് പുതിയ തസ്തിക ഇതുവരെ നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് സിബിഐ മാത്യുവിനും സെക്ഷന്‍ ഓഫീസര്‍ നീരജ്കുമാര്‍, തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകരായ അനിരുദ്ധ് ബഹാല്‍, മാത്യു സാമുവല്‍ എന്നിവര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയത്.

രഹസ്യരേഖകള്‍ ചോര്‍ത്തുന്നതിന് നാല് പേരും കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2000 ഒക്ടോബര്‍ ഒമ്പതിന് ടെഹല്‍ക.കോമില്‍ ഈ രഹസ്യരേഖകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരു രഹസ്യ ഫയലിലെ വിവരങ്ങള്‍ ആസ്പദമാക്കി ടെഹല്‍ക. കോമില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്.

കുമാറും സാമുവലും മാത്യുവും അനിരുദ്ധ ബഹലും വളരെ അടുപ്പത്തിലായിരുന്നുവെന്നും ബഹാലിന് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് മാത്യു ഒരു മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+