അഭിഭാഷകര്‍ കരിദിനം ആചരിച്ചു
തിരുവനന്തപുരം: വിധിന്യായത്തിന്റെ പകര്‍പ്പ് ചട്ടപ്രകാരം 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന് കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ഒക്ടോബര്‍ അഞ്ച് ചൊവാഴ്ച കരിദിനം ആചരിച്ചു.
കറുത്ത ബാഡ്ജ് അണിഞ്ഞാണ് അഭിഭാഷകര്‍ ചൊവാഴ്ച കോടതികളില്‍ ഹാജരായത്. ജില്ലാ കോടതിയില്‍ വിധിന്യായത്തിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം നീതിനിഷേധത്തിന് കാരണമാവുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിധിന്യായത്തിന്റെ പകര്‍പ്പുകള്‍ ലഭിക്കാത്തത് കാരണം വിധി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കക്ഷികള്‍ക്ക് കഴിയുന്നില്ല.
ജില്ല കോടതിയിലെ ഫോട്ടോസ്റാറ്റ് യന്ത്രം ഒന്നര വര്‍ഷമായി കേടായി കിടക്കുകയാണ്. അതിന് മുമ്പും വിധിന്യായത്തിന്റെ പകര്‍പ്പുകള്‍ ലഭിക്കുന്നതിന് തടസമുണ്ടാവാറുണ്ടായിരുന്നു. പകര്‍പ്പുകള്‍ ലഭിക്കാത്തത് കേസുകളിലെ തുടര്‍ന്നുള്ള നടപടിയെ ബാധിക്കുന്നുണ്ട്- ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications